Book : AKASAPANTH
Author: NANDAN
Category : Novel
ISBN : 9789354822032
Binding : Normal
Publishing Date : 01-04-2022
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 1
Number of pages : 108
Language : Malayalam
" കണ്ണന് ഒരു വിഷമമേയുള്ളൂ. അമ്മയെ കാണാന്‍കഴിയാത്തത്. മരണത്തിനുശേഷവും അവന് എപ്പോഴും സ്വപ്നത്തില്അമ്മയെ കാണാമായിരുന്നു. അമ്മ അവനോട് സംസാരിക്കുകയും അവന് പറയാനുള്ളതെല്ലാം ക്ഷമയോടെ കേള്‍ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്കുറേനാളായി അവന് സ്വപ്നം കാണാന്കഴിയാറില്ല. കണ്ണനു മാത്രമല്ല, അവന്റെ നാട്ടിലാര്‍ക്കും സ്വപ്നം കാണാന്കഴിയില്ല. അവരുടെ സ്വപ്നങ്ങളെ പണ്ടൊരു രാക്ഷസന്കട്ടുകൊണ്ടുപോയതാണ്. നഷ്ടപ്പെട്ട സ്വപ്നങ്ങള്തിരിച്ചുലഭിക്കാനായി ജനങ്ങളെല്ലാവരും രാജാവിനെ കണ്ട് പരാതിപറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. സ്വപ്നങ്ങളിരിക്കുന്ന രാക്ഷസന്കോട്ടയിലേക്ക് പോകാന്ആര്ക്കും ധൈര്യമില്ലായിരുന്നു എന്നതാണ് സത്യം. അനുജനായ കണ്ണനുവേണ്ടി സ്വപ്നങ്ങള്വീണ്ടെടുക്കാന് പുറപ്പെട്ട ചേട്ടന്രാജകുമാരന്റെയും അവന്റെ ആവേശം നിറഞ്ഞ സാഹസികയാത്രയുടെയും കഥയാണ് ആകാശപ്പന്ത്. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന സുന്ദരമായ രചന.