ആത്മാവിനോട് ചേരുന്നത്
Author: Balakrishnan C.V
Category: Memories
Language: MALAYALAM
കോഴിക്കോടുമായി എന്നും ആത്മബന്ധം പുലർത്തിയ സി.വി. ബാലകൃഷ്ണൻ ഈ മഹാനഗരത്തിൽ കണ്ടുമുട്ടുകയും സൗഹൃദം പുലർത്തുകയും ആരാധനയോടെ നോക്കിക്കാണുകയും ചെയ്ത എഴുത്തുകാരെയും ചലച്ചിത്രപ്രവർത്തകരെയും മറ്റുകലാകാരൻമാരെയും കുറിച്ചുള്ള ഹൃദയസ്പർശിയായ സ്മരണകൾ. എൻ.വി. കൃഷ്ണവാരിയർ, എസ്.കെ. പൊറ്റെക്കാട്ട്, പി. കുഞ്ഞിരാമൻ നായർ, ഉറൂബ്, എൻ.എൻ. കക്കാട്, പി. ഭാസ്കരൻ, കെ. രാഘവൻ, കെ.എ. കൊടുങ്ങല്ലൂർ, തിക്കോടിയൻ, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, പി. പത്മരാജൻ, രാമചന്ദ്രബാബു, ജോൺ എബ്രഹാം, നിലമ്പൂർ ബാലൻ, രവീന്ദ്രൻ, പി.എം. താജ്, ശാന്താദേവി, സത്യജിത്ത്, എ.എസ്. നായർ, ഗിരീഷ് പുത്തഞ്ചേരി, റസാഖ് കോട്ടക്കൽ… തുടങ്ങി നിരവധി പ്രതിഭകൾ ഈ സ്മരണകളിൽ നിറയുന്നു. ഒപ്പം, കോഴിക്കോട് കടപ്പുറവും ആകാശവാണിയും ചെറൂട്ടിറോഡും മിഠായിത്തെരുവും വലിയങ്ങാടിയും പാളയം റോഡും
അളകാപുരിയും അലങ്കാർ ലോഡ്ജും റെയിൽവേ സ്റ്റേഷനുമെല്ലാമെല്ലാം ഗൃഹാതുരതയോടെ കടന്നുവരുന്നു.
സി.വി. ബാലകൃഷ്ണന്റെ ഓർമ്മകളുടെ സമാഹാരം.
The Author
പ്രശസ്ത നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1952ല്‍ അന്നൂരില്‍ ജനിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായിരുന്നു. ആയുസ്സിന്റെ പുസ്തകം, കാമമോഹിതം, കണ്ണാടിക്കടല്‍, അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികള്‍, ഒഴിയാബാധകള്‍, പ്രണയകാലം, അവള്, മഞ്ഞുപ്രതിമ, ദിശ, ഒറ്റയ്ക്കൊരു പെണ്‍കുട്ടി, ജീവിതമേ നീ എന്ത്?, മാലാഖമാര്‍ ചിറകു വീശുമ്പോള്‍, ഭവഭയം, സിനിമയുടെ ഇടങ്ങള്‍ തുടങ്ങിയവ പ്രധാന കൃതികളാണ്. കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വി.ടി. മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കള്‍: നയന, നന്ദന്.