NEXTZTORE DIGITAL BOOKS
JOHN PAUL: SAMBASHANANGALILOODE JEEVITHAM VARAYUNNU
Regular price
Rs. 552.00
Sale price
Rs. 650.00
Tax included.
Shipping calculated at checkout.
ജോൺ പോൾ: സംഭാഷണങ്ങളിലൂടെ ജീവിതം വരയുന്നു
Author: SUNEESH K
Category: Non Fiction
Language: MALAYALAM
Publisher: TELBRAIN BOOKS
(തിരക്കഥാകൃത്ത്, പ്രഭാഷകൻ, അവതാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ജോൺ പോൾ എന്ന വ്യക്തിത്വത്തിന്റെ സമഗ്രഭാവം വെളിവാക്കുന്ന പുസ്തകം)
നൂറില്‍പ്പരം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയുടെ ആരൂഢം തീര്‍ത്ത ജോണ്‍ പോളിന്റെ ജീവിതം, എഴുത്ത്, ചിന്ത എന്നിവയിലൂടെ കടന്നുപോകുന്ന ദീര്‍ഘസംഭാഷണം. സൗഹൃദങ്ങളും ആത്മീയതയും വിശ്വാസവും യാത്രയും സ്വപ്നവും ഇണക്കങ്ങളും പിണക്കങ്ങളും പരാജയങ്ങളും പ്രണയവും പെണ്ണനുഭവങ്ങളും പ്രതിപാദ്യമാകുന്ന ഈ പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്താത്ത നിരവധി അനുഭവങ്ങളും നിലപാടുകളും ചിതറിക്കിടക്കുന്നു.
ഒരു കാലത്തിന്റെ ഒാര്മ്മകളിലൂടെയാണ് ചാമരം വീശി ഈ സംഭാഷണങ്ങള്‍ കടന്നുപോകുന്നത്. തിരക്കഥാകാരന്, എഴുത്തുകാരന്, പ്രഭാഷകന്‍, അവതാരകന് എന്നിങ്ങനെ അനേകമാനങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ജോണ്‍ പോള്‍ എന്ന വ്യക്തിത്വത്തിന്റെ സമഗ്രഭാവം ഈ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം.
വാഗ്മിയും തിരക്കഥാകൃത്തും സംഘാടകനുമൊക്കെയായ ജോണ്‍ പോളിനെ നമ്മില്‍ ചിലര്‍ക്കറിയാം. പക്ഷേ ജോണ്‍ പോള്‍ എന്ന ഏകാകിയെ, സൗന്ദര്യാന്വേഷകനെ, കരയാനും ചിരിക്കാനും ആഗ്രഹിക്കുന്ന കുട്ടിയെ, ആരോടെങ്കിലുമൊക്കെ ഉള്ളു തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യഥിതനെ, വിഷമിക്കേണ്ട പ്രതീക്ഷക്കുവകയുണ്ട് എന്നു എല്ലാ സമാന ദുഃഖിതരോടും കനിവോടെ പറയാന്‍ കൊതിക്കുന്നവനെ, ഈ പുസ്തകം ആ ജോണ്‍ പോളിനെ നമുക്ക് കാണിച്ചുതരുന്നു.
മായമോ മറിമായമോ ഇല്ലായ്കയാല്‍ തികച്ചും ഹൃദയസ്പര്‍ശിയായ വായനാനുഭവം.
-സി. രാധാകൃഷ്ണന്
ഈ പുസ്തകം ജോണ്പോളിനെക്കുറിച്ചല്ല, എന്നാല്‍ ജോണ്‍ പോളാണ് ഇതിലെ പ്രമേയം. മറ്റൊരാള്‍ കാണുന്ന കാഴ്ചയായല്ല, സംഭാഷണങ്ങളിലൂടെ ജോണ്‍ പോള്‍ സ്വയം വരയ്ക്കുകയാണ്. മനസ്സിന്റെ മര്മ്മരത്തെ ആത്മഗതമെന്നു വിളിക്കാമെങ്കില്‍ സി.ജെ. തോമസിന്റെ പ്രശസ്തമായ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍ ആത്മഗതത്തോട് ഉച്ചഭാഷിണി ചേര്‍ത്ത് ആ സ്വയം വായനയെ അപൂര്‍വ്വമായ പാരായണാനുഭവമാക്കി പകര്‍ന്നു തരുകയാണ് സുനീഷ് കെ. വാദിയും പ്രതിയും സാക്ഷിയുമായി എന്റെ പ്രിയ സുഹൃത്ത് ഈ സംഭാഷണങ്ങളിലൂടെ സ്വയം വിസ്തരിക്കുന്നു.
-കെ.ജി. ജോര്‍ജ്