മനസ്സുകൾ സാഗരങ്ങൾ
Author: BHASI MALAPPARAMB
Category: Novel
Language: MALAYALAM
About the Book
ഭാസി മലാപ്പറമ്പ്
ഒരു ദിവസം മേക്കപ്പ് മുറിയിലേക്ക് നടൻ സത്യൻ വന്നപ്പോൾ കയ്യിൽ ഒരു പുസ്തകവുമുണ്ടായിരുന്നു. അത് നേർക്കു നീട്ടി പറഞ്ഞു,
ഇത് നല്ലൊരു കഥയാണ്. ഇതിന് ഒരു തിരക്കഥ താൻതന്നെ എഴുതി സംവിധാനം ചെയ്യൂ… ഞാൻ സ്തബ്ധനായി നിന്നുപോയി.
ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നതേയില്ല. എന്താണ് ആലോചിക്കുന്നത്, തനിക്കു കഴിയും, സത്യൻ പറഞ്ഞു.
ആരാണ് പ്രൊഡ്യൂസർ, ഞാൻ ചോദിച്ചു.
മറ്റാരുമല്ല, ഞാൻ തന്നെ എന്നു പറഞ്ഞ് ആ പുസ്തകം സത്യൻ എനിക്കു തന്നു: ഭാസി മലാപ്പറമ്പിന്റെ മനസ്സുകൾ സാഗരങ്ങൾ.
– ഹരിഹരൻ
പ്രണയത്തിന്റെയും മനസ്സിന്റെയും ആഴങ്ങളെ തൊട്ടറിയുന്ന നോവലിന്റെ പുതിയ പതിപ്പ്.